സത്യത്തെ മൂടുന്നു ജല്പനം
തോരാതെ പെയ്യിയ്ക്കും തീമഴ
ഇനിയും പുലരാത്ത ദേശദീനം
ഇനിയെത്ര നാള്‍ വരെ കാക്കണം?
തോക്കെടുപ്പിയ്ക്കും സമാധാന ബോധനം
ഛേദം തിരയുന്ന നന്‍മയുടെ ഓത്തുകള്‍
കണ്ണടച്ചിരുട്ടാക്കും ബൌദ്ധിക വേതാളങ്ങള്‍
വീണു പിടയുന്നു നിസ്വര്‍, നിരാധീനര്‍
താണിറങ്ങിപ്പടരാന്‍ ശ്രമിച്ച സ്വര്‍ഗ്ഗ-
രേണുക്കള്‍ പുതഞ്ഞ മണ്ണിലെ വിഷവളം
അംശഭുക്കാ1യ്
അംഗവസ്ത്രവുമണിഞ്ഞെത്തി
ദണ്ഡനമനുശാസിയ്ക്കുന്നു; കോമ്പല്ലു കാണിയ്ക്കുന്നു
മുറ്റത്തെ മുല്ലയുടെ മണമുണ്ട്, മതി കെട്ടി,
മറ്റുള്ള വീടിന്റെ ലാവണം മറയാക്കി
പല്ലിട കുത്തി നാറ്റിച്ച് കല്മഷം പരത്തി
പുര കത്തിച്ചും കുത്തി നോവിച്ചും അകനിന്ദകര്‍2
തച്ചു തകര്‍ക്കണം, വെട്ടി മുറിയ്ക്കണം, അഴുകി -
അളിഞ്ഞൊരീ അശാന്തിയുടെ ഉയിര്‍പ്പുകള്‍
പെരുമഴപ്പെയ്ത്തിലും അശനിപാതത്തിലും
ചോരാത്ത സ്ഥൈര്യമായ് തലയെടുപ്പോടെ
വിളിയ്ക്കുക,
വിളിയ്ക്കുക, എട്ട് ദിക്കുകള്‍ പൊട്ടു-
മാറുച്ചതിലൊന്നായ് ഭാരതാംബയ്ക്ക് "ജയ് ഹിന്ദ്"...
1
-
പങ്ക് പറ്റുന്നവര്‍
2
- ഉള്ളില്‍ വെറുപ്പ് സൂക്ഷിച്ച്
പുച്ഛിയ്ക്കുന്നവര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ